രാഷ്ട്രീയ നേതാക്കളെ ആക്ഷേപിക്കുന്ന രീതി ശരിയല്ല; അവതാരകന്‍ മാപ്പ് പറയണമെന്ന് മന്ത്രി ശിവന്‍കുട്ടി - ചാനല്‍ ചര്‍ച്ചയില്‍ ഇളമരം കരീം പരാമര്‍ശം
തിരുവനന്തപുരം: ചാനൽ അവതാരകർ രാഷ്ട്രീയ നേതാക്കളെ നിരന്തരം ആക്ഷേപിച്ച് സംസാരിക്കുന്ന രീതി ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എളമരം കരീം എംപിക്കെതിരെ ചാനൽ അവതാരകൻ നടത്തിയ പരാമർശം ശരിയല്ല. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകൻ നിരന്തരം രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും ആക്ഷേപിക്കുന്നു. ഇത് ശരിയല്ല. എംപിക്കെതിരായ പരാമർശത്തിൽ അവതാരകൻ മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Last Updated : Feb 3, 2023, 8:21 PM IST