റോഡില്‍ വേണ്ടത് അശ്രദ്ധയല്ല, ജാഗ്രതയാണ്... ഈ ദൃശ്യങ്ങൾ കാണുമ്പോൾ അത് മനസിലാകും - കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ബൊക്കാറോ (ജാര്‍ഖണ്ഡ്): റോഡിലിറങ്ങുമ്പോൾ വേണ്ടത് ജാഗ്രതയാണ്. അപകടം അതിവേഗത്തിലാണ് എത്തുന്നത്. ഈ ദൃശ്യങ്ങൾ കണ്ടാല്‍ അത് മനസിലാകും. ജാർഖണ്ഡിലെ ബൊക്കാറോയിലെ സിറ്റി സെന്‍ററിലെ സ്കാനിങ് സെന്‍ററില്‍ ജോലി ചെയ്യുന്ന രാജേഷ് കുമാറിന് സംഭവിച്ച അപകടം അത്തരത്തിലൊന്നാണ്. പാർക്ക് ചെയ്‌തിരിക്കുന്ന വാഹനത്തിനരികില്‍ കൂടി സുഹൃത്തിനൊപ്പം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. രാജേഷിനെ ഇടിച്ച് തെറിപ്പിച്ച കാർ ശരീരത്തില്‍ കയറി സമീപത്തെ മതിലില്‍ ഇടിച്ച ശേഷമാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്‍റെ സുഹൃത്ത് അത്ഭുതകരമായി രക്ഷപെട്ടു.