വാളുമായി നടുറോഡിൽ ഇറങ്ങി യുവാക്കൾ: ബൈക്ക് യാത്രികനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - ദേശീയ വാർത്തകൾ
ബെംഗളൂരുവിൽ പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തിൽ വാളുമായി നടുറോഡിൽ ഇറങ്ങി ഒരു സംഘം യുവാക്കൾ ബൈക്ക് യാത്രികനെ ആക്രമിച്ചു. നഗരത്തിലെ ക്വീൻസ് റോഡിലെ ബാലേകുന്ദ്രി സർക്കിളിൽ തിങ്കളാഴ്‌ച(19.09.2022) രാത്രിയാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനാണ് സംഘത്തിന്‍റെ മർദനമേറ്റത്. ആക്രമണത്തിന് ശേഷം യുവാക്കൾ ഓടി രക്ഷപ്പെട്ടു. വിദാൻസൗദ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. യുവാക്കൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.