കെ.എസ്.യു പ്രതിഷേധത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചു - മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു ഇരവിപുരം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.