'നടുറോഡില്‍ ഡ്രൈവറുടെ കരണത്തടിച്ച് പൊലീസ്': വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - Police whispered in his ear
മഹാരാഷ്‌ട്ര: നടുറോഡില്‍ വാഹന ഉടമയുടെ കരണത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ ഭൗൺസിംഗ്ജി റോഡിലാണ് സംഭവം. അംബാബായി ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ മഹാരാഷ്‌ട്ര ഭവന മന്ത്രി ജിതേന്ദ്ര അവ്ഹദ് സഞ്ചരിച്ച വാഹനം ഗതാഗത കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റി മന്ത്രിയുടെ വാഹനത്തിന് പോകാന്‍ വഴിയൊരുക്കുന്നതിനിടെയാണ് സംഭവം. റോഡിലെ വാഹനങ്ങള്‍ നിയന്ത്രിക്കാനാവാത്തതില്‍ പ്രകോപിതനായാണ് പൊലീസ് ഉദ്യോഗസ്ഥൻ ജീപ്പ് ഡ്രൈവറെ മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.