ഉദ്യോഗസ്ഥരുടെ മേലേക്ക് ചാടി ആക്രമിച്ച് പുലി, മരണഭീതിയുടെ നിമിഷങ്ങള്‍ ; ഒടുവില്‍ ധൈര്യസമേതം കീഴ്‌പ്പെടുത്തല്‍ ; വീഡിയോ - പുലി ആക്രമണം
പാനിപ്പത്ത് (ഹരിയാന): പാനിപ്പത്തിൽ പിടികൂടാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് പുലി. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വിവരത്തിന്‍റെ അടിസ്ഥനത്തിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് പുലി ആക്രമിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. പാനിപ്പത്ത് എസ്‌പി ശശാങ്ക് കുമാർ സാവൻ പങ്കുവച്ച വീഡിയോയിൽ ഉദ്യോഗസ്ഥരുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുലിയെ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തിയത്. ആർക്കും കാര്യമായ പരിക്കുകളില്ല.