പാർക്കിംഗ് ഏരിയയിൽ നിന്ന് ആളും, ബൈക്കും കുഴിയിലോട്ട്; വീഡിയോ വൈറല്‍ - ദശലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോ
ഒരാൾ അബദ്ധത്തിൽ കുഴിയിൽ വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് പുറകോട്ട് എടുക്കുന്നതിനിടെ ഒരാള്‍ പിന്നിലുള്ള കുഴിയിലേക്ക് അബദ്ധത്തിൽ വീഴുന്നതാണ് വീഡിയോ. അപകടകരമാംവിധം ആഴത്തിലുള്ള കുഴിയിലേക്ക് ഇയാളും ബൈക്കും പൂര്‍ണമായും വീണുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമൂഹ മാധ്യമമായ ട്വിറ്ററിലെ ഒരു മീം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം തന്നെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഇത് കണ്ടു.