Video: 'യേ ജീവൻ ഹേ'... കിഷോർ കുമാറിന്‍റെ ഗാനം ആലപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ - ദിൻദോഷി ഡിവിഷൻ എസിപി പാട്ട് പാടുന്ന ദൃശ്യം
മുംബൈ: 'കാക്കിക്കുള്ളിലെ കലാഹൃദയം' എന്നത് വെറുതെ പറയുന്നതല്ല. കലാഹൃദയമുള്ള പൊലീസ് ഉദ്യോഗസ്ഥൻമാർ നിരവധിയുണ്ട്. മുംബൈ പൊലീസിലെ എസിപി സഞ്ജയ് പാട്ടീലാണ് പാട്ടുപാടി കാഴ്‌ചക്കാരെ കയ്യിലെടുത്ത ഉദ്യോഗസ്ഥൻ. മെയ് 21ന് മലഡിൽ നടന്ന സംഗീതോത്സവത്തിലാണ് ദിൻദോഷി ഡിവിഷൻ എസിപിയായ സഞ്ജയ് തന്‍റെ ആലാപനവൈദഗ്‌ധ്യം വെളിപ്പിടുത്തിയത്. ബോളിവുഡിലെ നിത്യഹരിതഗാനങ്ങളായ 'യേ ജീവൻ ഹേ', 'തോഡ ഹേ തോഡേ കി സരൂരത് ഹേ' എന്നിവയാണ് സഞ്ജയ് പാട്ടീൽ വേദിയിൽ ആലപിച്ചത്. ഇതിനുമുമ്പും നിരവധി തവണ ആദരിക്കപ്പെട്ടിട്ടുള്ള എസിപിയുടെ ശ്രുതിമധുര സംഗീതം ഇതിനകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.