Video | കയറിട്ട് ഊര്‍ന്നിറങ്ങിയത് ഏഴാം നിലയില്‍ നിന്ന് ; സാഹസികമായി പൂച്ചയുടെ ജീവന്‍ രക്ഷിച്ച് രജനി - ജീവന്‍ പണയപ്പെടുത്തി പൂച്ചയുടെ ജീവന്‍ രക്ഷിച്ച് യുവതി
മംഗളൂരു : അപ്പാര്‍ട്ട്‌മെന്‍റിന്‍റെ സണ്‍ഷെയ്‌ഡില്‍ കുടുങ്ങിയ പൂച്ചയെ യുവതി സാഹസികമായി രക്ഷപ്പെടുത്തി. മംഗളൂരു സ്വദേശി രജനി ഷെട്ടിയാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പൂച്ചയ്‌ക്ക് തുണയായത്. മംഗളൂരുവിലെ കൊടിയാൽ ഗുട്ടുവിനടുത്തുള്ള അപ്പാർട്ട്‌മെന്റിന്‍റെ ഏഴാം നിലയില്‍ നിന്ന് പൂച്ച നാലാം നിലയുടെ സണ്‍ഷെയ്‌ഡിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രജനി ഏഴാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്ന് കയറിട്ട് നാലാം നിലയിലേക്ക് ഊര്‍ന്നിറങ്ങി പൂച്ചയെ രക്ഷിച്ചു. ദിവസവും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നയാള്‍ കൂടിയാണ് രജനി.