video: നിറഞ്ഞൊഴുകി വിശ്വാസ സമൂഹം, വേളാങ്കണ്ണി പള്ളി പെരുന്നാളിന് തുടക്കം - വേളാങ്കണ്ണി പള്ളി
നാഗപട്ടണം (തമിഴ്‌നാട്): വർണാഭമായ ആഘോഷങ്ങളോടെ വേളാങ്കണ്ണി പള്ളി പെരുന്നാളിന് കൊടിയേറി. പള്ളിയിലും പരിസരത്തും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി പെരുന്നാൾ ചടങ്ങുകൾ മാത്രമായാണ് നടത്തിയത്. വീണ്ടും പ്രൗഢമായി പെരുന്നാൾ ആഘോഷിക്കുന്നതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ. രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി പള്ളി. സെപ്റ്റംബർ 8 ന് പെരുന്നാൾ സമാപിക്കും.