ആശുപത്രിയിലേക്ക് റോഡില്ല, സ്വാതന്ത്ര്യദിനത്തിൽ ഗർഭിണിയായ യുവതിക്ക് നഷ്‌ടമായത് ഇരട്ടക്കുഞ്ഞുങ്ങളെ - ദേശീയ വാർത്തകൾ
രാജ്യത്തിന്‍റെ 76-ാം സ്വാതന്ത്ര്യദിനത്തിൽ മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലുളള മർകത്ത്‌വാഡിയിൽ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. മൊഖാദയിലെ ബൊട്ടോഷി ഗ്രാമപഞ്ചായത്തിലെ വന്ദന ബുധർ എന്ന യുവതിക്കാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ തന്‍റെ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ചികിത്സ ലഭിക്കാനായി മുന്ന് കിലോമീറ്ററാണ് ഇവർക്ക് നടക്കേണ്ടി വന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും പാൽഘർ ജില്ലയിലെ വിദൂരമായ മൊഖാദ താലൂക്കിൽ ആദിവാസികൾക്ക് റോഡ്, വൈദ്യുതി, വെള്ളം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചിട്ടില്ല. ഇന്നും ഇവിടെയുള്ള ആദിവാസികൾ റോഡില്ലാത്തതിനാൽ കാൽനടയായി ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഈ പ്രദേശത്ത് പലർക്കും ജീവൻ നഷ്‌ടപ്പെടുകയാണ്.