അപകടത്തിന്‍റെ ദൃശ്യം: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ കാല്‍നടയാത്രികരെ ഇടിച്ചു തെറിപ്പിക്കുന്നു - ദേശീയപാത
പാലക്കാട്: മണ്ണാര്‍ക്കാട് മുണ്ടൂര്‍ ദേശീയപാതയില്‍ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ട് സ്‌ത്രീകള്‍ക്ക് പരിക്ക്. വേലിക്കാട് എ യു പി സ്കൂൾ അധ്യാപിക ബെറ്റിമോൾ (39), വേലിക്കാട്ടിലെ സീനത്ത് (36) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് സംഭവം. മണ്ണാര്‍ക്കാട് നിന്ന് വരികയായിരുന്ന പിക്കപ്പ് വാനിന്‍റെ പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ വേലിക്കാട്ടിലെ കടയിലേക്കും ഇടിച്ച് കയറി. ഇതിനിടെയാണ് ബെറ്റിമോള്‍,സീനത്ത് എന്നിവര്‍ക്ക് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഒരാളെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റി. കെ എസ് ആര്‍ ടി സി ബസിന്‍റെ ബ്രേക്ക് പെട്ടിയതാണ് അപകടത്തിന് കാരണമായത്.