കേരളം

kerala

ETV Bharat / videos

video: ടോൾപ്ലാസ ജീവനക്കാരനെ ഇടിച്ചിട്ട് ട്രക്ക്, അപകടം പിന്നില്‍ മറ്റൊരു ട്രക്കിടിച്ച്; സിസിടിവി ദൃശ്യം

By

Published : Jul 21, 2022, 10:25 PM IST

തമിഴ്‌നാട്: ടോൾ പ്ലാസയിൽ ഫാസ് ടാഗ് ലൈൻ ലേബൽ സ്‌കാന്‍ ചെയ്യുന്നതിനിടെ ജീവനക്കാരനെ ഇടിച്ചിട്ട് ട്രക്ക്. പച്ചക്കറി കയറ്റിയ ട്രക്കിനു പിന്നില്‍ മറ്റൊരു ട്രക്കിടിച്ചാണ് അപകടം. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുമംഗലത്തിനടുത്ത് കപ്പലൂർ ടോൾ പ്ലാസയിലാണ് സംഭവം. പച്ചക്കറി കയറ്റിയ ട്രക്ക് ടോൾ പിരിവിനായി നിര്‍ത്തിയ സമയത്ത് മറ്റൊരു ട്രക്ക് വന്ന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കാൻ ചെയ്യുകയായിരുന്ന ജീവനക്കാരൻ ബാരിക്കേഡ് മറികടന്ന് തെറിച്ചു വീണു. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details