മീനങ്ങാടിയിൽ വീണ്ടും കടുവയിറങ്ങി ; സി.സി ടി.വി ദൃശ്യം പുറത്ത് - wayanad news
മീനങ്ങാടിയിലെ ജനവാസ മേഖലയായ മൈലമ്പാടിയിൽ വീണ്ടും കടുവയിറങ്ങി. റോഡിലൂടെ കടുവ നടന്നുപോകുന്ന സി.സി ടി.വി ദൃശ്യം പുറത്തുവന്നു. ഒരുമാസമായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൈലമ്പാടി നെരവത്ത് ബിനുവിന്‍റെ വീട്ടിൽ സ്ഥാപിച്ച സി.സി ടി.വി ക്യാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഉടന്‍ തന്നെ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Aug 4, 2022, 8:17 AM IST