വണ്ടൂരില്‍ ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി - bike burned under mysterious circumstances
മലപ്പുറം: ചെറുകോട് താടിവളവില്‍ യുവാവിന്‍റെ ബൈക്ക് കത്തി നശിച്ച നിലയില്‍ കണ്ടെത്തി. ചെറുകോട് സ്വദേശി സാഹിറിന്‍റെ ഉടമസ്ഥതയലിലുള്ള പൾസർ ബൈക്കാണ് കത്തി നശിച്ചത്. ബൈക്ക് കത്തുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും ഇതേ തുടർനന്ന് പൊലീസ് സ്ഥലത്തെത്തി വാഹന ഉടമയായ സഹീറിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ സാഹിർ പൊലീസിനെ ബന്ധപ്പെടുകയോ പരാതി നല്‍കുകയോ ചെയ്യാത്തതിനെ തുടർന്ന് ദുരൂഹത തുടരുന്നു.