നിയമം അനുസരിക്കാത്തവര്‍ ഇത് കാണണം! എപ്പോഴും ഇതുപോലെ ജീവൻ തിരികെ കിട്ടിയെന്ന് വരില്ല - Thane railway station accident
താനെ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അതിവേഗം ട്രെയിൻ എത്തിയത്. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ യുവാവിന് രക്ഷകനായി എത്തിയത് പ്ലാറ്റ്‌ഫോമില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാൾ വേഗം യുവാവിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് ട്രെയിൻ പാളത്തിലൂടെ യുവാവിനെ കടന്നു പോയത്. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് യുവാവ്. മരണത്തിന് മുന്നില്‍ നിന്ന് യുവാവിനെ രക്ഷിച്ച പൊലീസുകാരന് സമൂഹ മാധ്യമങ്ങളില്‍ അടക്കം അഭിനന്ദന പ്രവാഹമാണ്.