മഹാലക്ഷ്‌മി പ്രതിമയ്ക്ക് 5,55,55,555 കോടി രൂപ കൊണ്ട് അലങ്കാരം - മഹാലക്ഷ്‌മി പ്രതിമ
മഹബൂബ്‌നഗർ (തെലങ്കാന): നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹബൂബ്‌നഗറിലെ ശ്രീവാസവി കന്യക പരമേശ്വരി ക്ഷേത്രത്തിൽ മഹാലക്ഷ്‌മി ദേവിയുടെ പ്രതിമയെ നോട്ടുകെട്ടുകൾ കൊണ്ട് അലങ്കരിച്ചു. 5,55,55,555 രൂപയുടെ നോട്ടുകളാണ് ദൈവ പ്രതിമയിൽ അലങ്കരിച്ചത്. ക്ഷേത്രപരിസരം കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു. ആര്യ വൈശ്യ സംഘത്തിന്‍റെ നേതൃത്വത്തിലാണ് നോട്ടുകൾ കൊണ്ടുള്ള അലങ്കാരം. നിരവധി ഭക്തരാണ് ദർശനത്തിന് ക്ഷേത്രത്തിലേക്ക് എത്തുന്നത്.