പരീക്ഷ എഴുതണം, നദി കടക്കാന്‍ മാര്‍ഗമില്ല; ഒടുവില്‍ നദി നീന്തിക്കടന്ന് വിദ്യാര്‍ഥിനി - Visakhapatnam
വിശാഖപട്ടണം: ജലനിരപ്പ് ഉയര്‍ന്ന ചമ്പാവതി നദി. മറുകരയിലെത്താന്‍ കടത്തു തോണിയില്ല. വിശാഖപട്ടണത്ത് പരീക്ഷ എഴുതാന്‍ ഹാജരാകേണ്ടിയിരുന്ന വിദ്യാര്‍ഥിനി കുത്തിയൊലിച്ച് ഒഴുകുന്ന ചമ്പാവതി നദിയിലൂടെ നീന്തി മറുകരയിലെത്തി. വിജയനഗരം ജില്ലയിലെ ഗജപതിനഗരം മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ് പുഴ നീന്തിക്കടന്ന് പരീക്ഷ എഴുതാന്‍ പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത ശക്തമായ മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. മുന്‍കരുതലിന്‍റെ ഭാഗമായി തോണികള്‍ സര്‍വീസ് നിര്‍ത്തി. ഇതോടെയാണ് വിദ്യാര്‍ഥിനിക്ക് അതി സാഹസികമായി പുഴ നീന്തി കടക്കേണ്ടി വന്നത്. പെണ്‍കുട്ടിയെ പുഴ കടക്കാനായി മറ്റു രണ്ടു പേര്‍ സഹായിക്കുകയും ചെയ്‌തു. വിദ്യാര്‍ഥിനി പുഴ കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.