video: കാളയെ കാറിടിച്ചു, കാള ബൈക്കിലിടിച്ചു.. രണ്ട് പേർക്ക് പരിക്ക്... അപകടത്തിന്‍റെ ദൃശ്യങ്ങൾ - road accident in gujarat
സബർകാന്ത (ഗുജറാത്ത്): ഗുജറാത്തിലെ ഹിമ്മത് നഗറിനും ഇദാർ ടൗണിനും ഇടയിലെ റോഡിൽ അലഞ്ഞുതിരിയുന്ന കാളകൾ അപകടം വരുത്തുന്നത് പതിവാണ്. മഹാവീർനഗറിന് സമീപം റോഡിൽ നിന്നിരുന്ന കാളകൾ കാരണം ബൈക്ക് യാത്രികരായ രണ്ടുപേർക്ക് അപകടമുണ്ടായതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. റോഡിന് നടുവില്‍ നിന്ന കാളകളെ കാർ വന്ന് തട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. കാർ തട്ടുമ്പോൾ കുതറി മാറിയ കാളകൾ ഇതുവഴി വന്ന ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു. ഇതോടെ ഇരുവരും ബൈക്കിൽ നിന്നും നിലത്തുവീണു. കാളയും ഇവരുടെ മേലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടത്തില്‍ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്.