ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025
video thumbnail

ETV Bharat / videos

ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി ബസ് , ജീവനക്കാരന് അത്ഭുത രക്ഷ ; നടുക്കുന്ന വീഡിയോ - bus rams into toll plaza

author img

By

Published : Aug 31, 2022, 8:37 PM IST

കര്‍ണാടകയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ടോള്‍ ബൂത്തിലേക്ക് ഇടിച്ച് കയറി. ദാവണ്‍ഗരെ ജില്ലയിലെ ജഗളൂരു എന്ന പ്രദേശത്ത് ദേശീയപാത 50ല്‍ സ്ഥിതി ചെയ്യുന്ന ടോള്‍ പ്ലാസയിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അമിത വേഗതയിലെത്തിയ ബസ് ടോള്‍ ബൂത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. അത്ഭുതകരമായാണ് ബസിലുണ്ടായിരുന്നവരും ടോള്‍ ബൂത്തിലെ ജീവനക്കാരനും രക്ഷപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ബസ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ABOUT THE AUTHOR

author-img

...view details