രാഷ്ട്രീയ സമൂഹത്തിന് വലിയ നഷ്‌ടം; ആര്യാടൻ മുഹമ്മദിന് അനുശോചനമറിയിച്ച് സ്‌പീക്കർ എഎൻ ഷംസീർ - aryadan muhammed biography
കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സ്‌പീക്കർ എഎൻ ഷംസീർ. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആര്യാടൻ മുഹമ്മദുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്‌പീക്കർ അനുസ്‌മരിച്ചു. സ്നേഹത്തോടെ ഇടപെട്ടിട്ടുള്ള ഒരു മുതിർന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമൂഹത്തിന് വലിയ നഷ്‌ടമാണുണ്ടായതെന്നും ഷംസീർ പറഞ്ഞു.