Video: വൺ, ടു, ത്രീ അങ്ങനെ എട്ടെണ്ണം.. വിഴുങ്ങിയ മുട്ടകൾ പുറത്തേക്ക് തുപ്പുന്ന മൂർഖന്‍റെ ദൃശ്യം - കോഴിമുട്ടകള്‍ പുറത്തേക്ക് തുപ്പി മൂര്‍ഖന്‍
മണ്ഡ്‌ല: കോഴിമുട്ടകള്‍ വിഴുങ്ങിയ ശേഷം അത് പുറത്തേക്ക് തുപ്പുന്ന മൂര്‍ഖന്‍റെ ദൃശ്യങ്ങള്‍. മധ്യപ്രദേശിലെ മണ്ഡ്ലയിലാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ ഫൂല്‍ ബായി തന്‍റെ കോഴിക്കൂടിനടുത്ത് മൂർഖനെ കാണുകയായിരുന്നു. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കോഴിക്കുഞ്ഞിനേയും എട്ട് മുട്ടകളും പാമ്പ് വിഴുങ്ങിയെന്ന് മനസിലായത്. ഉടന്‍ പാമ്പ് പിടിത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ എട്ട് മുട്ടകളും പാമ്പ് ഛര്‍ദിച്ചു. പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിലയച്ചു.