കന്യാകുമാരിയില്‍ സ്‌കൂൾ വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക് - സ്‌കൂൾ വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു
കന്യാകുമാരി: സ്‌കൂൾ വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. കന്യാകുമാരി സ്വാമിനാഥപുരം സെന്‍റ് ജോസഫ് സ്‌കൂളിന്‍റെ വാഹനവും മഹാരാഷ്ട്രയിൽ നിന്ന് കന്യാകുമാരിയിലേക്ക് വിനേദ സഞ്ചാരികളുമായി എത്തിയ ബസുമാണ് അപകടത്തിൽപെട്ടത്. വിദ്യാർത്ഥികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂൾ വാൻ ബസിലേക്ക് ഇടിച്ചുകയറുകയായരിന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്ന് യാത്രക്കാരി പുറത്തേക്ക് തെറിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. ടൂറിസ്റ്റ് ബസിലെ യാത്രക്കാരാണ് പരിക്കേറ്റ 7 പേരും. ഗുരുതരമായി പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Sep 15, 2022, 3:30 PM IST