Video: കൈവിട്ട ജീവൻ കോരിയെടുത്ത് ആർപിഎഫ് ഉദ്യോഗസ്ഥന്‍ - മുംബൈ റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാരന്‍ ജീവന്‍ രക്ഷിച്ചു
മുംബൈ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥന്‍. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ നിന്നെടുത്ത സൗരാഷ്‌ട്ര എക്‌സ്‌പ്രസില്‍ നിന്ന് കാല്‍ വഴുതി യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരേന്ദ്ര സിങ് ഓടി വന്ന് യാത്രക്കാരനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഇടുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ ഇതിന്‍റെ ദൃശ്യം പതിഞ്ഞിരുന്നു. ഉദ്യോഗസ്ഥന്‍റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.