ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി യാത്രക്കാരന്‍, രക്ഷകനായി ആര്‍പിഎഫ് ജവാന്‍ ; വീഡിയോ - cuttack railway station passenger fell off moving train
ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍തെന്നി വണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയില്‍ നിരങ്ങിനീങ്ങിയ യാത്രക്കാരനെ രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥന്‍. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ആര്‍പിഎഫ് ജവാന്‍ സഫിദ് ഖാനാണ് തന്‍റെ സമയോചിത ഇടപെടലിലൂടെ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. കട്ടക്ക് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ 4 ല്‍ വച്ചാണ് അപകടമുണ്ടായത്. പുരുഷോത്തം എക്‌സ്‌പ്രസില്‍ ബിഹാറില്‍ നിന്ന് കട്ടക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നയാളാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനിടെ കാല്‍തെന്നി ഇടയില്‍ കുടുങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആർപിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ ഇതിന്‍റെ ദൃശ്യം പതിഞ്ഞിരുന്നു. യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.