കേരളം

kerala

ETV Bharat / videos

കാലുതെറ്റി ട്രെയിനിനടിയിലേക്ക് ; രക്ഷകരായി മഞ്ജുവും അശ്വിനിയും - സേലം റെയില്‍വെ സ്റ്റേഷൻ

By

Published : Jul 7, 2021, 9:36 PM IST

സേലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപടകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച് റെയില്‍വേ പൊലീസിലെ വനിത ഉദ്യോഗസ്ഥ. സേലം റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്‌ച രാത്രി 1.30 ഓടെയാണ് സംഭവം. ജാർഖണ്ഡില്‍ നിന്നും സേലം വഴി എറണാകുളത്തേക്ക് പോകുന്ന ട്രെയിനിലെത്തിയ ബിഹാർ സ്വദേശി ശിവൻകുമാറാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ചത്. ഇയാള്‍ കാലുതെറ്റി വീഴുന്നത് കണ്ട് വനിത ഉദ്യോഗസ്ഥരായ മഞ്ജുവും അശ്വിനിയും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. തലനാരിഴയ്‌ക്കാണ് ശിവൻ കുമാർ രക്ഷപ്പെട്ടത്. കരുതലോടെയുള്ള പ്രവർത്തനത്തിന് ഉന്നത ഉദ്യോഗസ്ഥർ ഇരുവരെയും പ്രശംസിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ABOUT THE AUTHOR

...view details