ട്രാക്ക് കടക്കവെ കുതിച്ചെത്തി ട്രെയിൻ, പ്ലാറ്റ്‌ഫോമിലേക്ക് കയറാനാകാതെ കുഴങ്ങി യാത്രക്കാരി, ഒടുവില്‍ തലനാരിഴയ്ക്ക് രക്ഷ - റെയിൽവേ ട്രാക്ക്
ഫിറോസാബാദ് (ഉത്തർപ്രദേശ്): ട്രെയിന്‍ കുതിച്ചെത്തവെ ട്രാക്കിലകപ്പെട്ട യാത്രക്കാരിക്ക് രക്ഷനായി റെയിൽവേ ഉദ്യോഗസ്ഥൻ. പ്ലാറ്റ്‌ഫോമിലേക്ക് കയറാനാകാതെ സ്ത്രീ കുഴങ്ങിനിന്നപ്പോള്‍ ട്രെയിന്‍ കുതിച്ചെത്തി.പൊടുന്നനെ പാഞ്ഞെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ അവരെ പിടിച്ചുവലിച്ച് പ്ലാറ്റ് ഫോമിലേക്ക് കയറ്റുകയായിരുന്നു. സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ട്രെയിന്‍ അതിവേഗം കടന്നുപോവുകയും ചെയ്‌തു. റെയിൽവേ ഉദ്യോഗസ്ഥന്‍റെ സമയോചിത ഇടപെടലാണ് യാത്രക്കാരിക്ക് തുണയായത്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി കാമറയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.