കാളി നദിയിൽ റിവർ റാഫ്‌റ്റിങ്ങിനിടെ അപകടം; 12 പേരെ രക്ഷപ്പെടുത്തി - കാളി നദി അപകടം
കർവാർ (കർണാടക): ഉത്തര കന്നഡയിൽ ഗണേശഗുഡിക്ക് സമീപം കാളി നദിയിൽ റിവർ റാഫ്റ്റിങ്ങിനിടെ തോണി അപകടം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആൾക്കാരെ കയറ്റിയ തോണിയാണ് മറിഞ്ഞത്. തോണിയിൽ ദാവൻഗരെയിൽ നിന്നുവന്ന കുട്ടികളടക്കമുള്ള 12 വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ സംഘടാകരും നാട്ടുകാരും ചേർന്ന് മറ്റൊരു തോണിയിലെത്തി 12 പേരെയും രക്ഷപ്പെടുത്തി. ഒരു ചെറിയ റാഫ്‌റ്റിങ് തോണിയിൽ പരമാവധി ആറ് പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. എന്നാൽ ഇവിടെ 12 പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഇതാണ് അപകടത്തിൽ കലാശിച്ചത്.