പൗരത്വ നിയമത്തിനെതിരെ കോഴിക്കോടും പ്രതിഷേധ പ്രകടനങ്ങൾ - caa
കോഴിക്കോട് : പൗരത്വ നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കോഴിക്കോട് ക്യാമ്പസ് ഫ്രണ്ടും ഫ്രട്ടേണിറ്റി മൂവ്മെന്‍റും നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി കൂടാതെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രെയിന്‍ തടഞ്ഞു. രാത്രി 11 ന് കോഴിക്കോടെത്തിയ മലബാർ എക്സ്പ്രസാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ക്യാമ്പസ് ഫ്രണ്ടിന്‍റെ നേതൃത്വത്തില്‍ മാവൂർ റോഡിൽ നടന്ന പ്രതിഷേധ പ്രകടനത്തിനൊടുവിൽ പ്രവർത്തകർ റോഡ് ഉപരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.
Last Updated : Dec 16, 2019, 7:27 AM IST