ഭാരത് ബച്ചാവോ റാലിയില്‍ നരേന്ദ്രമോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി - priyanka gandhi
നരേന്ദ്രമോദി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതി ബില്‍, സാമ്പത്തിക മാന്ദ്യം, സ്ത്രീകൾക്കെതിരായ അക്രമം എന്നിവക്കെതിരെ നമ്മൾ ശബ്ദമുയർത്തണമെന്ന് പ്രിയങ്ക ഗാന്ധി. രാംലീല മൈതാനത്തെ ഭാരത് ബാച്ചവോ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിന് ഈ ബില്‍ കാരണമാകും. ഇനിയെങ്കിലും നമ്മൾ ശബ്ദമുയർത്തിയില്ലെങ്കില്‍ രാജ്യം കൂടുതല്‍ ഭിന്നതിയിലേക്ക് പോകും. രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇതിനെതിരെ ശബ്ദമുയർത്തണമെന്നും റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു.