കനലാട്ടത്തിനിടെ കാലിടറി ; പുരോഹിതന് ഗുരുതര പൊള്ളല്‍ : വീഡിയോ - priest sufferers burn during fire walk in ramanagara
തീക്കനലിലൂടെ നടക്കുന്നതിനിടെ കാലിടറി വീണ് പുരോഹിതന് ഗുരുതരമായി പൊള്ളലേറ്റു. കര്‍ണാടകയിലെ രാമനഗരയിലുള്ള ഹരുരു എന്ന ഗ്രാമത്തിലാണ് സംഭവം. മതപരമായ ചടങ്ങിന്‍റെ ഭാഗമായി നാദിഷ് എന്നയാള്‍ തീക്കനലിലൂടെ നടക്കുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.