എൻഐഎ റെയ്ഡ്: കര്‍ണാടകയിലും തമിഴ്നാട്ടിലും 'ഗോബാക്ക്' വിളിച്ച് പിഎഫ്ഐ - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), അതത് സംസ്ഥാന പൊലീസ് സേന എന്നിവയുടെ സംയുക്ത സംഘം നടത്തിയ റെയ്‌ഡില്‍ പ്രതിഷേധം കനക്കുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നടുറോഡിലിറങ്ങി. എന്‍ഐഎക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തു.