video: ആരാധകർക്കൊപ്പം ആവേശത്തിരയില്‍ പൊന്നിയിൻ സെൽവൻ ആസ്വദിച്ച് താരങ്ങൾ - പൊന്നിയിൻ സെൽവൻ
ആരാധകർക്കൊപ്പമിരുന്ന് തിയേറ്ററിൽ സിനിമ ആസ്വദിച്ച് പൊന്നിയിൻ സെൽവൻ താരങ്ങൾ. കാർത്തി, വിക്രം, തൃഷ, ജയറാം തുടങ്ങിയ താരങ്ങളാണ് ചെന്നൈയിലെ ഫോറം മാളിലെത്തി സിനിമ കണ്ടത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും താരങ്ങൾക്ക് ലഭിച്ചത്. ഇന്ന് (സെപ്‌റ്റംബർ 30) ആയിരുന്നു മണിരത്നത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ പൊന്നിയിൻ സെൽവം പ്രദർശനത്തിനെത്തിയത്. തമിഴ്, തെലുഗു, കന്നട, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണ മൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്‌പദമാക്കി പുറത്തിറങ്ങിയ ചിത്രത്തിൽ ചിയാന്‍ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, പ്രഭു, ശരത്‌കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു, പാര്‍ഥിപന്‍, റിയാസ് ഖാന്‍, ശോഭിത ധുലിപാല തുടങ്ങി വന്‍ താരനിരയാണ് വേഷമിട്ടിരിക്കുന്നത്.