ലഹരിക്കെതിരെ ബോധവത്കരണം, ബൈക്ക് റാലി നടത്തി പൊലീസ് - kerala news updates
എറണാകുളം: പെരുമ്പാവൂരിൽ ലഹരി വിരുദ്ധ ബോധവത്‌കരണവുമായി പൊലീസ്. പെരുമ്പാവൂർ സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് ബോധവത്കരണത്തിനായി ബൈക്ക് റാലി നടത്തിയത്. മുൻസിപ്പൽ സ്റ്റേഡിയ പരിസരത്ത് നിന്നാരംഭിച്ച റാലി എ.എസ്.പി അനുജ് പലിവാൽ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം ബൈക്കുകളിലായി നഗരം ചുറ്റിയായിരുന്നു ബോധവത്കരണം. വിവിധ ക്ലബുകളും, സന്നദ്ധ സംഘടനകളും പരിപാടിയിൽ പങ്കാളികളായി.