പിഎഫ്ഐ ഹര്‍ത്താല്‍ അക്രമാസക്തം; ലക്ഷങ്ങളുടെ നഷ്‌ടം, കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി - PFI
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമണം. വിവിധ ജില്ലകളില്‍ കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കല്ലെറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെഎസ്‌ര്‍ടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസുകാരെയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. നിരവധി പിഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി.