വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു - യുവതി വെന്ത് മരിച്ചു
പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണമരണം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്ണന്‍റെ മകൾ സുമ (25) ആണ് വെന്തുമരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടകാരണം വ്യക്തമായിട്ടില്ല. മരിച്ച സുമ ബധിരയാണ്. അഗ്നിശമന സേനയെത്തും മുമ്പേ വീട് പൂർണമായും കത്തിനശിച്ചിരുന്നു.