Video | ദര്‍ശനത്തിന് മുന്‍പ് ശിവ ക്ഷേത്രം അടിച്ചുവാരി രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു - ശിവ ക്ഷേത്രം അടിച്ചുവാരി രാഷ്‌ട്രപതി സ്ഥാനാര്‍ഥി
റായ്‌രംഗ്‌പൂർ (ഒഡിഷ) : ദര്‍ശനത്തിന് മുന്‍പ് ക്ഷേത്ര നിലം അടിച്ചുവാരി എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു. ബുധനാഴ്‌ച റായ്‌രംഗ്‌പൂരിലെ ജഗന്നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ചൂല് ഉപയോഗിച്ച് നിലം തൂത്തുവാരി. ഇതിന് ശേഷമാണ് പ്രാര്‍ഥിക്കാനായി അകത്ത് പ്രവേശിച്ചത്. ഒഡിഷ സ്വദേശിയായ ദ്രൗപതി മുർമു ജാർഖണ്ഡ് മുൻ ഗവർണറാണ്. രാജ്യത്ത് ഗവര്‍ണര്‍ സ്ഥാനം വഹിച്ച ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതയെന്ന നേട്ടവും ദ്രൗപതി മുര്‍മു സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദ്രൗപതി മുർമുവിനെ എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.