അനുഗ്രഹം തേടി നയനും വിക്കിയും തിരുപ്പതിയില്‍: ദൃശ്യങ്ങള്‍ കാണാം - നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം
ആന്ധ്രാപ്രദേശ്: വിവാഹശേഷവും ക്ഷേത്ര ദര്‍ശനം മുടക്കാതെ നയന്‍താരയും വിഘ്നേഷ് ശിവനും. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ദര്‍ശനത്തിനായി താരദമ്പദികള്‍ എത്തിയത്. നവ ദമ്പതികള്‍ക്കുള്ള പ്രത്യേക പൂജയില്‍ പങ്കടുത്താണ് മടങ്ങിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം. വിവാഹശേഷമുള്ള ആദ്യ ക്ഷേത്ര ദര്‍ശനം കൂടിയായിരുന്നു ഇന്ന്. നിരവധി ആരാധകരാണ് നയനെയും വിക്കിയെയും കാണാന്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്.