നദി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, മകനെയുമെടുത്ത് മൂന്ന് മണിക്കൂറോളം കുറ്റിച്ചെടിയില്‍ പിടിച്ചുനിന്ന് യുവതി ; വീഡിയോ - അമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടു
കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയേയും മൂന്ന് വയസുള്ള മകനേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. നദിയുടെ മധ്യ ഭാഗത്തുള്ള കുറ്റിച്ചെടിയില്‍ പിടിച്ചാണ് യുവതി രക്ഷപ്പെട്ടത്. ഞായറാഴ്‌ച ഒഡിഷയിലെ റായ്‌ഗഡ് ജില്ലയിലെ പുഞ്ചപായി ഗ്രാമത്തിലാണ് സംഭവം. നന്ദിനി കട്‌രക്ക മൂന്നുവയസുകാരനായ മകനുമൊത്ത് നദി മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ പൊടുന്നനെ ഒഴുക്കുവര്‍ധിക്കുകയും ഇരുവരും അതില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ യുവതിക്ക് കയറിട്ട് നല്‍കി. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യുവതിയേയും കുഞ്ഞിനേയും പുറത്തെത്തിച്ചത്.