ടോള്‍ നൽകാതെ പോകാന്‍ നീക്കം, തടഞ്ഞിട്ടതിന് യുവതിക്ക് യുവാവിന്‍റെ മർദനം, വീഡിയോ
ടോള്‍ നല്‍കാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്ന് വനിത ഓപ്പറേറ്റര്‍ക്ക് യുവാവിന്‍റെ മര്‍ദനം. ഓഗസ്‌റ്റ് 20ന് മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികൾക്കെതിരെ ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു.