കേരളം

kerala

ETV Bharat / videos

Video | പ്രഭാത സവാരിക്കിറങ്ങിയ യുവാവ് വാഹനമിടിച്ച് മരിച്ചു, ശരീരത്തിലൂടെ കയറിയിറങ്ങി ബൊലേറോ - man on morning walk hit by vehicle

By

Published : Jun 26, 2022, 4:17 PM IST

Updated : Jun 26, 2022, 4:55 PM IST

ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് വാഹനമിടിച്ച് മരിച്ചു. ഷൈലേഷ് പ്രജാപതിയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അഹമ്മദാബാദിലെ വസ്‌ത്രലിലാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവാവിനെ പുറകിലൂടെ വന്ന ബൊലേറോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യുവാവിന്‍റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ഫസ്‌റ്റ് ഡിവിഷന്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Last Updated : Jun 26, 2022, 4:55 PM IST

ABOUT THE AUTHOR

...view details