കേരളം

kerala

ETV Bharat / videos

ബാഹുബലി സ്റ്റൈലില്‍ റോഡില്‍ കാളയുമായി ഏറ്റുമുട്ടല്‍ ; വീഡിയോ - സൂപ്പർഹിറ്റ് ചിത്രമായ ബാഹുബലി

By

Published : Jul 14, 2022, 7:46 PM IST

ജഗദൽപൂർ (ഛത്തീസ്‌ഗഡ്): സൂപ്പർഹിറ്റ് ചിത്രമായ ബാഹുബലിയിൽ, ഭല്ലാള്‍ദേവന്‍ എരുമയോട് മല്ലിട്ട് ഒടുക്കം കൊമ്പിൽ പിടിച്ച് അതിനെ തോൽപ്പിക്കുന്ന രംഗമുണ്ട്. ഇത്തരത്തില്‍ കാളയോട് മല്ലിടുന്ന യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഛത്തീസ്‌ഗഡിലെ ജഗദൽപൂരിൽ നിന്നാണ് ഈ വൈറൽ വീഡിയോ. ഭല്ലാള്‍ദേവന്‍റെ ശൈലിയിൽ കാളയെ മെരുക്കാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യത്തില്‍ കാണാം. കാള യുവാവിനെ കൊമ്പുകൊണ്ട് തള്ളിയിടുന്നു. പക്ഷേ അയാള്‍ വീണ്ടും കാളയോട് പൊരുതുന്നു. അവസാനം കാളയെ തോല്‍പ്പിക്കാനാകാതെ യുവാവ് പിന്‍വാങ്ങുന്നതും കാണാം. ദന്തേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് വഴിയാത്രക്കാരൻ പകര്‍ത്തിയതാണ് വീഡിയോ.

ABOUT THE AUTHOR

...view details