അപകടമൊഴിയാതെ വട്ടപ്പാറ വളവ്: ലോറി നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക് - vattappara lorry accident
മലപ്പുറം വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്‌ച പുലർച്ചെയാണ് മധ്യപ്രദേശിൽ നിന്നും കോഴിത്തീറ്റയുമായി വന്ന ലോറി ദേശീയപാത 66ല്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.