video: മിന്നലടിച്ച് മിന്നിത്തിളങ്ങി മക്ക നഗരം, വീഡിയോ വൈറല്‍ - സൗദി അറേബ്യ
സൗദി അറേബ്യയിലെ മക്കയിലെ ക്ലോക്ക് ടവറിൽ മിന്നലേറ്റ് നഗരത്തിലാകെ പ്രകാശം പരക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴയുള്ള ഒരു വൈകുന്നേരം ക്ലോക്ക് ടവറിൽ ഉണ്ടായ മിന്നല്‍ പതിക്കുന്ന ദൃശ്യമാണിത്. ജിദ്ദയിലെ കിങ് അബ്‌ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര പണ്ഡിതനായ മുൽഹാം എച്ച് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മഴയ്ക്കിടെ മക്കയിലെ ബുർജ് അൽ-സയിൽ ഒരു മിന്നല്‍ പതിച്ചു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്‌ച ഷെയർ ചെയ്‌ത വീഡിയോ ട്വിറ്ററിൽ 1.4 ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.
Last Updated : Aug 7, 2022, 8:12 PM IST