വീഡിയോ: ലൈറ്റ് സ്‌റ്റാൻഡ് വേദിയിലേക്ക് വീണു; ബിജെപി നേതാവുൾപ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - രാജാപൂർ ചുനമ്മ ദേവി മേള അപകടം
ബെൽഗാം: വേദിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് സ്‌റ്റാൻഡ് തറയിൽ പതിച്ചു. വേദിയിലുണ്ടായിരുന്ന ബിജെപി രാജ്യസഭാംഗം ഏറണ്ണ കടാടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കർണാടക ബെൽഗാം ജില്ലയിലെ രാജാപൂരിൽ ചുനമ്മ ദേവി മേളയുടെ ഭാഗമായായി സംഘടിപ്പിച്ച ഒരു ഓർക്കസ്ട്ര പരിപാടിക്കിടെയായിരുന്നു സംഭവം. ഇരുപതോളം പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ചിലർക്ക് സാരമായി പരിക്കേറ്റുവെങ്കിലും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.