നെടുമ്പൊയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടല്‍, പ്രദേശത്ത് പരിഭ്രാന്തി - നെടുമ്പൊയിൽ
കണ്ണൂര്‍: കണ്ണൂർ നെടുമ്പൊയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടല്‍. മലവെള്ളം കുത്തിയൊലിച്ച് പ്രദേശത്തേക്ക് എത്തുന്നുണ്ട്. മൂന്നാഴ്‌ച മുമ്പ് ഇവിടെ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചിരുന്നു. ഇന്ന്(27.08.2022) വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടിയത്. നെടുമ്പൊയില്‍-മാനന്തവാടി റോഡിൽ ഗതാഗതം ഇതോടെ പൂർണമായി നിലച്ചിരിക്കുകയാണ്. നേരത്തെ ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപമാണ് ഇന്നും ഉരുൾപൊട്ടല്‍ ഉണ്ടായത് എന്നാണ് നിഗമനം. കഴിഞ്ഞ തവണ ഉരുൾപൊട്ടിയതോടെ റോഡ് തകർന്നിരുന്നു. ഇത് നേരെയാക്കി രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് വീണ്ടും ഉരുൾപൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Last Updated : Aug 27, 2022, 6:09 PM IST