വീട്ടില്‍ കയറി പൂച്ചയെ വിഴുങ്ങി മൂര്‍ഖന്‍, തിരിച്ചിറക്കത്തില്‍ വാതിലിനടിയില്‍ കുടുങ്ങി, ഒടുവില്‍ അതിനെ തുപ്പി ; വീഡിയോ - national news
ജയ്‌പൂര്‍ : വീടിനുള്ളില്‍ കയറി പൂച്ചയെ വിഴുങ്ങിയ കരിമൂര്‍ഖന്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വാതിലിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് രക്ഷിക്കുന്നതിനിടെ വിഴുങ്ങിയ പൂച്ചയെ പാമ്പ് തുപ്പി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ചടി നീളമുള്ള മൂര്‍ഖനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും അതിനിടെ പാമ്പ് പൂച്ചയെ തുപ്പുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രക്ഷപ്പെടുത്തിയ മൂര്‍ഖനെ പാമ്പ് പിടുത്തക്കാര്‍ വനത്തില്‍ വിട്ടയച്ചു.