പെരുമ്പാമ്പിനെ വിഴുങ്ങാന്‍ ശ്രമിച്ച് 14 അടി രാജവെമ്പാല, പക്ഷേ നടന്നില്ല, ഒടുവില്‍ പിടിയില്‍ ; വീഡിയോ - ബെൽത്തനഗടി താലൂക്കില്‍ രാജവെമ്പാലയെ പിടികൂടി
കര്‍ണാടക: ബെൽത്തനഗടി ആലടങ്ങാടിയില്‍ 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി കാട്ടിലയച്ചു. പെരുമ്പാമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജവെമ്പാലയെ നാട്ടുകാര്‍ കണ്ടത്. എന്നാല്‍ പെരുമ്പാമ്പിനെ വിഴുങ്ങാന്‍ കഴിയാതായതോടെ രാജവെമ്പാല ശ്രമം ഉപേക്ഷിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വേണൂർ സബ് അർബൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് ഗൗഡ അടക്കമുള്ളവര്‍ എത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിടിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
TAGGED:
രാജവെമ്പാലയെ പിടികൂടി