'നരബലി കേസിലെ പ്രധാന പ്രതി സിപിഎം സംഘാടകൻ, കേസ് ഇല്ലാതായി പോകരുത്'; കെ സുരേന്ദ്രൻ - കെ സുരേന്ദ്രൻ
കോട്ടയം: നരബലി നടത്തിയ കേസിലെ പ്രധാന പ്രതി ഭഗവൽ സിങ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം കർഷക സംഘത്തിന്‍റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രൻ കോട്ടയത്ത് ആവശ്യപ്പെട്ടു.