കോളജുകളിലെ മനുഷ്യാവകാശ ലംഘനം; ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മിഷൻ തെളിവെടുപ്പ് ആരംഭിച്ചു - യൂണിവേഴ്സിറ്റി
സംസ്ഥാനത്തെ കോളജുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ചുളള പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മിഷൻ തെളിവെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ രൂപീകരിച്ചത്. തൈക്കാട് ഗാന്ധിഭവനിൽ ഇന്നും നാളെയുമായാണ് തെളിവെടുപ്പ്.